ന്യൂഡൽഹി: ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനുശേഷം ആരുമായും സഖ്യമാകാമെന്ന് എജെഎസ്യു തലവൻ സുദേഷ് മഹാതോ. ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന എജെഎസ്യു ഇത്തവണ ഒറ്റയ്ക്കാണു മത്സരിച്ചത്.
ബിജെപിയും കോൺഗ്രസും ഒരു പോലെയാണ്. ഇരു പാർട്ടികളും ജാർഖണ്ഡിനെ അവഗണിച്ചു. ഇത്തവണ 65 സീറ്റെന്ന് ബിജെപിയുടെ മുദ്രാവാക്യം എവിടെപ്പോയി? ആ മുദ്രാവാക്യം ബിജെപി ഉപേക്ഷിച്ച് രാമക്ഷേത്രത്തെക്കുറിച്ച് പറയുകയാണ്. പ്രാദേശിക വിഷയങ്ങൾ അവഗണിച്ച് ഒരു പാർട്ടിക്കും തെരഞ്ഞെടുപ്പ് ജയിക്കാനാവില്ല. പൗരത്വ ഭേദഗതി ബിൽ പോലെയുള്ള ശ്രദ്ധതിരിക്കൽ തന്ത്രങ്ങൾ ജാർഖണ്ഡിൽ നടപ്പാവില്ല-മഹാതോ പറഞ്ഞു.
തെരഞ്ഞെടുപ്പിനു ശേഷം ആരുമായും സഖ്യമാകാമെന്ന് എജെഎസ്യു
12:38 AM Dec 16, 2019 | Deepika.com