യുപിയിൽ പെൺകുട്ടിയെ മാനഭംഗപ്പെടുത്തി തീകൊളുത്തിയ പ്രതി അറസ്റ്റിൽ
12:38 AM Dec 16, 2019 | Deepika.com
ബാന്ദ: ഉത്തർപ്രദേശിലെ ഫത്തേപ്പുരിൽ പതിനെട്ടുകാരിയെ മാനഭംഗപ്പെടുത്തിയശേഷം തീകൊളുത്തിയ പ്രതി അറസ്റ്റിൽ. തൊണ്ണൂറു ശതമാനം പൊള്ളലേറ്റ കുട്ടി കാൺപുരിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലാണ്. മാനഭംഗപ്പെടുത്തിയത് പെ ൺകുട്ടിയുടെ ബന്ധുവായ ഇരുപത്തിരണ്ടുകാരനാണ്. കുട്ടി ഒറ്റയ്ക്കായിരുന്നപ്പോൾ വീട്ടിലെത്തിയ പ്രതി മാനഭംഗപ്പെടുത്തിയശേഷം തീ കൊളുത്തുകയായിരുന്നു.