ന്യൂഡൽഹി: "ഭാരത് ബചാവോ' കോണ്ഗ്രസ് റാലിക്കു കരുത്തു പകർന്ന് കേരളത്തിൽ നിന്നുള്ള നേതാക്കൾ. രാവിലെ ഒന്പതിന് കേരളാ ഹൗസിൽ സമ്മേളിച്ച കേരളത്തിൽനിന്നുള്ള കോണ്ഗ്രസ് പ്രതിനിധികൾ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിലാണ് രാംലീലാ മൈതാനിയിലേക്കു പോയത്.
മുതിർന്ന കോണ്ഗ്രസ് നേതാക്കളായ എ.കെ. ആന്റണി, പി.സി. ചാക്കോ, കെ.സി. വേണുഗോപാൽ, എംപിമാരായ ബെന്നി ബെഹന്നാൻ, ഹൈബി ഈഡൻ, എം.കെ. രാഘവൻ, ആന്റോ ആന്റണി, രമ്യ ഹരിദാസ് മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്, എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ ശരത്ചന്ദ്രപ്രസാദ്, എംഎൽഎമാരായ ഷാനിമോൾ ഉസ്മാൻ, അൻവർ സാദത്ത്, എം.വിൻസന്റ്, റോജി എം.ജോണ്, ഡിസിസി പ്രസിഡന്റു മാരായ ടി.സിദ്ദിഖ്, ബാബു ജോർജ്, നെയ്യാറ്റിൻകര സനൽ, ബിന്ദു കൃഷ്ണ, ഇബ്രാഹിംകുട്ടി കല്ലാർ, മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, ദളിത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു, കെപിസിസി സെക്രട്ടറിമാരായ കെ.പി. ശ്രീകുമാർ, എം.എം. നസീർ പഴകുളം മധു, ജി.രതികുമാർ ഉൾപ്പെടെയുള്ള നേതാക്കൾ റാലിയിൽ പങ്കെടുത്തു.
കോൺഗ്രസ് റാലിയിൽ കേരള നേതാക്കളും
12:31 AM Dec 15, 2019 | Deepika.com