പൗ​ര​ത്വ ബി​ല്ലി​നെ​തിരേ പ്ര​തി​ഷേ​ധം; ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ിനെ അറസ്റ്റ് ചെയ്തു

12:42 AM Dec 14, 2019 | Deepika.com
മും​​ബൈ: സി​​വി​​ൽ സ​​ർ​​വീ​​സി​​ൽ​നി​​ന്നു രാ​​ജി​​വ​​ച്ച മ​​ല​​യാ​​ളി ഐ​​എ​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ ക​​ണ്ണ​​ൻ ഗോ​​പി​​നാ​​ഥ​​ിനെ അ​റ​സ്റ്റ് ചെ​യ്തു. മും​​ബൈ പോ​​ലീ​​സാ​​ണ് ക​​ണ്ണ​​ൻ ഗോ​​പി​​നാ​​ഥ​​നെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്.

പൗ​​ര​​ത്വ നി​​യ​​മ ഭേ​​ദ​​ഗ​​തി ബി​​ല്ലി​​നെ​​തി​​രേ മും​​ബൈ​​യി​​ൽ ലോം​​ഗ് മാ​​ർ​​ച്ചി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നെ​​ത്തി​​യ​​താ​​യി​​രു​​ന്നു ക​​ണ്ണ​​ൻ ഗോ​​പി​​നാ​​ഥ​​്. ലോം​​ഗ് മാ​​ർ​​ച്ച് തു​​ട​​ങ്ങും മു​​ൻ​​പ് ക​​ണ്ണ​​ൻ ഗോ​​പി​​നാ​​ഥ​​ിനെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. പി​ന്നീ​ട് ഇ​ദ്ദേ​ഹ​ത്തെ വി​ട്ട​യ​ച്ചു​.

കാ​​ഷ്മീ​​രി​​ൽ കേ​​ന്ദ്രസ​​ർ​​ക്കാ​​ർ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചാ​​ണ് നേ​​ര​​ത്തേ ക​​ണ്ണ​​ൻ ഗോ​​പി​​നാ​​ഥ് ഐ​​എ​​എ​​സ് രാ​​ജി​​വ​​ച്ച​​ത്.