ന്യൂഡൽഹി: പൗരത്വ ബില്ലിൽ ആശങ്കപ്പെടേണ്ടതായി ഒന്നും തന്നെയില്ലെന്ന വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ചിലർ സംഘർഷത്തിന് ആക്കം കൂട്ടുകയാണെന്നും കോണ്‍ഗ്രസ് നടത്തുന്ന പ്രസ്താവനകൾ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്നെ വിശ്വസിക്കണമെന്ന് വടക്കുകിഴക്കൻ മേഖലയോട് ആവശ്യപ്പെടുകയാണെന്നും ജാർഖണ്ഡിൽ ബിജെപി നടത്തിയ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ആസാമിലെയും മറ്റ് സംസ്ഥാനങ്ങളിലെയും പാരന്പര്യങ്ങൾ, സംസ്കാരം, ഭാഷ തുടങ്ങിയവയെ ഈ ബിൽ ഒരു തരത്തിലും ബാധിക്കില്ലെന്ന് കിഴക്കിലേയും വടക്ക് കിഴക്കിലേയും എല്ലാ സംസ്ഥാനങ്ങൾക്കും ഞാൻ ഉറപ്പ് നൽകുകയാണെന്നും നിങ്ങളുടെ വികസനത്തിനായി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കും. കോണ്‍ഗ്രസിന്റെ പ്രസ്താവനകളിൽ തെറ്റിദ്ധരിക്കപ്പെടരുതെന്നും മോദി പറഞ്ഞു. നേരത്തെ ട്വിറ്ററിലൂടേയും പൗരത്വ ബില്ലിനെ ന്യായീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു.
ആശങ്കപ്പെടേണ്ട:പ്രധാനമന്ത്രി
01:00 AM Dec 13, 2019 | Deepika.com