ടി.എൻ പ്രതാപൻ
കേരളത്തിന് കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി ഖേലോ ഇന്ത്യയുടെ ഭാഗമായി 25.16 കൊടി രൂപയുടെ കേന്ദ്ര സഹായം ഉണ്ടായതായി കേന്ദ്ര കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി കിരണ് റിജിജു ഇത് സംബന്ധിച്ച ടി.എൻ പ്രതാപന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി പറഞ്ഞു.
രാജ്മോഹൻ ഉണ്ണിത്താൻ
കാസർകോട് ഭെൽ ഇഎംഎൽ തൊഴിലാളികളുടെ പന്ത്രണ്ടു മാസമായി മുടങ്ങിക്കിടക്കുന്ന ശന്പള കുടിശിക ഉടൻ നൽകണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ കേന്ദ്ര പൊതു മേഖല വ്യവസായിക മന്ത്രി പ്രകാശ് ജാവഡേക്കറോട് അഭ്യർഥിച്ചു. ഭെൽ എംപ്ലോയീസ് അസോസിയേഷൻ (ഐഎൻടിയുസി) നൽകിയ നിവേദനം നൽകിയപ്പോഴാണ് ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത്. ഇതുവരെ ലഭിക്കാനുള്ള മുഴുവൻ വേതന കുടിശികയും തൊഴിലാളികൾക്ക് കിട്ടാനുള്ള നടപടികൾ കൈകൊള്ളണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
അടൂർ പ്രകാശ്
പൊന്മുടിയും വർക്കലയും ബന്ധിപ്പിച്ചു ടൂറിസം സർക്യൂട്ട് പദ്ധതി വേണമെന്ന് അടൂർ പ്രകാശ് ആവശ്യപ്പെട്ടു. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയുടെ ടൂറിസം സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തതിന് വികസന പദ്ധതി നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. അഗസ്ത്യാർകൂടം ട്രെക്കിംഗ് സാധ്യതകൾ പ്രയോജനപെടുത്തണം. വർക്കല പാപനാശം ബീച്ച് വിനോദസഞ്ചാരികളുടെ മുഖ്യ ആകർഷണ കേന്ദ്രമാണ്. ലോകപ്രശസ്ത ചിത്രകാരനായ രാജാ രവി വർമ ജനിച്ച കിളിമാനൂർ കൊട്ടാരവും അവഗണിക്കപ്പട്ട നിലയിലാണ്.
കൊടിക്കുന്നിൽ സുരേഷ്
കേന്ദ്ര വനാവകാശനിയമം നടപ്പാക്കുന്നതിൽ കേരളം ഗുരുതര വീഴ്ച വരുത്തിയെന്ന് കൊടിക്കുന്നിൽ സുരേഷ് ലോക്സഭയിൽ ചൂണ്ടിക്കാട്ടി. 2011ലെ സെൻസസ് പ്രകാരം 109065 കുടുംബങ്ങളാണ് 4762 സെറ്റിൽമെൻറുകളിലായി താമസിക്കുന്നത് എന്നത് സർക്കാർ ഓർക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ചൂണ്ടിക്കാട്ടി.
കായിക രംഗത്ത് കേരളത്തിന് 25.16 കോടി രൂപയുടെ സഹായം കിട്ടിയെന്ന് കേന്ദ്രം
12:37 AM Dec 13, 2019 | Deepika.com