മുംബൈ: ശിവസേനയും ബിജെപിയും ഉടൻ യോജിക്കുമെന്നു മുതിർന്ന ശിവസേനാനേതാവ് മനോഹർ ജോഷി. ഇതിനു പിന്നാലെ ശിവസേനയുടെയും ബിജെപിയുടെയും ഹിന്ദുത്വരക്തം ഒന്നാണെന്നും ഇരുപാർട്ടികളും യോജിച്ച് വീണ്ടും സർക്കാരുണ്ടാക്കുമെന്നും മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടിലും പറഞ്ഞു.
അതേസമയം മനോഹർ ജോഷിയുടെ നിലപാടിനെ ശിവസേന നേതൃത്വം തള്ളി. പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ല ഇതെന്നു മുതിർന്ന നേതാവ് നീലം ഗോർഹെ പ്രസ്താവനയിൽ പറഞ്ഞു.
ശിവസേനയും ബിജെപിയും യോജിക്കുമെന്ന് നേതാക്കൾ
01:59 AM Dec 12, 2019 | Deepika.com