ജാർഖണ്ഡിൽ മൂന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്
01:38 AM Dec 12, 2019 | Deepika.com
റാഞ്ചി: ജാർഖണ്ഡിൽ തലസ്ഥാനമായ റാഞ്ചി ഉൾപ്പെടെ 17 അസംബ്ളി മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്നു നടക്കും. 309 സ്ഥാനാർഥികളുടെ വിധി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പിൽ 56.06 ലക്ഷം വോട്ടർമാർ വോട്ടവകാശം വിനിയോഗിക്കും. സ്ഥാനാർഥികളിൽ 32 പേർ സ്ത്രീകളാണ്.