ന്യൂഡൽഹി: സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പഠനത്തിനായുള്ള നാഷണൽ മെറിറ്റ്-കം-മീൻസ് സ്കോളർഷിപ്പ് തുക 6000 രൂപയിൽ നിന്ന് 12000 രൂപ (പ്രതി വർഷം) ആയി ഉയർത്തിയതായി കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാൽ നിഷാങ്ക് ലോക്സഭയെ അറിയിച്ചു. ആന്റോ ആന്റണി എംപിയുടെ ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഏർപ്പെടുത്തിയ പദ്ധതി നടപ്പാക്കിയതിനുശേഷം ഇടയ്ക്കുവച്ചു പഠനം നിറുത്തുന്നവരുടെ എണ്ണം കുറഞ്ഞു. രാജ്യത്താകെ പുതുതായി ഒരോ വർഷവും ഒരു ലക്ഷം പേരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. 2014 മുതൽ 2019 വരെയുള്ള അഞ്ച് വർഷത്തിനിടെ കേരളത്തിൽ നിന്നും യഥാക്രമം 13891, 14741, 14044, 21430, 16560 പേർക്ക് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് 6000 രൂപയിൽ നിന്ന് 12000 രൂപ ആക്കി
12:00 AM Dec 10, 2019 | Deepika.com