അഞ്ചുവയസുകാരിയെ മാനഭംഗപ്പെടുത്തി കല്ലിനിടിച്ചു കൊന്ന പ്രതി പിടിയിൽ
12:00 AM Dec 10, 2019 | Deepika.com
നാഗ്പുർ: ആദിവാസി പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കല്ലിനിടിച്ചുകൊന്ന കേസിൽ മുപ്പത്തിരണ്ടുകാരൻ പിടിയിലായി. മഹാരാഷ്ട്രയിലെ നാഗ്പുർ ജില്ലയിലാണു സംഭവം. പെൺകുട്ടിയുടെ മൃതദേഹം ഡിസംബർ ആറിനു ലിംഗ ഗ്രാമത്തിലെ വയലിൽനിന്നു കണ്ടെത്തിയിരുന്നു. കുട്ടിയുടെ മാതാപിതാക്കൾക്കൊപ്പം ജോലി ചെയ്തുവന്ന സഞ്ജയ് പുരിയാണു പിടിയിലായത്.