ഡൽഹിയിൽ ക്നാനായ സംഗമം

12:00 AM Dec 10, 2019 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: ഡ​​ൽ​​ഹി ക്നാ​​നാ​​യ കാ​​ത്ത​​ലി​​ക് മി​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഡ​​ൽ​​ഹി​​യി​​ൽ താ​​മ​​സി​​ക്കു​​ന്ന ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്ക സ​​മു​​ദാ​​യാം​​ഗ​​ങ്ങ​​ളു​​ടെ സം​​ഗ​​മം സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് സ്കൂ​​ൾ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ചു.

കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ സം​​ഗ​​മം ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു. ഡ​​ൽ​​ഹി ക്നാ​​നാ​​യ കാ​​ത്ത​​ലി​​ക് മി​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​സി. ടി. ​​ഏ​​ബ്ര​​ഹാം അ​​ധ്യ​​ക്ഷ​​ത​ വ​​ഹി​​ച്ചു. കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, ഫ​​രീ​​ദാ​​ബാ​​ദ് രൂ​​പ​​താ വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​ജോ​​സ് വെ​​ട്ടി​​ക്ക​​ൽ, തോ​​മ​​സ് ചാ​​ഴി​​കാട​​ൻ എം​​പി, ഫാ. ​​ചാ​​ക്കോ​​ച്ച​​ൻ വ​​ണ്ട​​ൻ​​കു​​ഴി​​യി​​ൽ, ഫാ. ​​ജോ​​സ​​ഫ് വെ​​ള്ളാ​​പ്പ​​ള്ളി​​ക്കു​​ഴി, സി​​സ്റ്റ​​ർ അ​​ഖി​​ല, ടോം ​​മു​​ത്തൂ​​റ്റി​​ൽ, സു​​ജ ലൂ​​ക്കോ​​സ്, രാ​​ജു പ​​റ​​പ്പ​​ള്ളി​​ൽ, സി​​സ്റ്റ​​ർ ശോ​​ഭി​​ത എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ലി​​ന്‍റെ മു​​ഖ്യ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ കൃ​​ത​​ജ്ഞ​​താ​ബ​​ലി അ​​ർ​​പ്പി​​ച്ചു. ഡ​​ൽ​​ഹി​​യി​​ലെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലു​​ള്ള 27 കൂ​​ടാ​​ര കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ പ്ര​​തി​​നി​​ധി​​ക​​ൾ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളും അ​​വ​​ത​​രി​​പ്പി​​ച്ചു.