ഗഡ്ചിറോളി: മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിൽ നഴ്സിനെ മാനഭംഗപ്പെടുത്തിയശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിലായി. രാജേഷ് സുരേഷ് കാംബ്ലി(30) ആണ് ഇന്നലെ ഉച്ചകഴിഞ്ഞ് പിടിയിലായത്. ദേശായിഗഞ്ച് പട്ടണത്തിൽ ട്രെയിനി നഴ്സായി ജോലി ചെയ്യുന്ന യുവതിയാണു മാനഭംഗത്തിനിരയായത്.
ഞായറാഴ്ച രാത്രി എട്ടിനു ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാൻ ബസ് കാത്തുനിന്ന യുവതിയെ കാംബ്ലി മോട്ടോർസൈക്കിളിൽ കയറ്റിക്കൊണ്ടുപോയി. യുവതിയും കാംബ്ലിയും നേരത്തെ പരിചയമുണ്ടായിരുന്നു. ആളൊളിഞ്ഞ സ്ഥലത്തെത്തിയപ്പോൾ കാംബ്ലി യുവതിയെ മാനഭംഗപ്പെടുത്തി. തുടർന്ന് കഴുത്തുഞെരിച്ചു കൊല്ലാൻ ശ്രമിച്ചു. ഞായറാഴ്ച രാത്രി 11.30നു ഇവർ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി.
നഴ്സിനെ മാനഭംഗപ്പെടുത്തിയശേഷം കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
12:00 AM Dec 10, 2019 | Deepika.com