മുംബൈ: എൻസിപി, കോൺഗ്രസ് കക്ഷികളുമായുള്ള ശിവസേനയുടെ സഖ്യം മുൻകൂട്ടി തീരുമാനിച്ചതാണെന്നു മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കുകയായിരുന്നു ഈ നീക്കത്തിനു പിന്നിലെന്ന് മറാഠി പത്രം ലോകസത്തയ്ക്കു നല്കിയ അഭിമുഖത്തിൽ ഫഡ്നാവിസ് പറഞ്ഞു.
എൻസിപി, കോൺഗ്രസ് കക്ഷികളുമായുള്ള സഖ്യം മുൻകൂട്ടി തീരുമാനിച്ചതാണെന്നു തെരഞ്ഞെടുപ്പിനുശേഷമുള്ള ദിവസങ്ങളിൽ ശിവസേനയുടെ പെരുമാറ്റത്തെക്കുറിച്ച് ചിന്തിച്ചാൽ മനസിലാകും. ഞങ്ങളെ(ബിജെപി) അധികാരത്തിൽനിന്ന് അകറ്റണമെന്ന് ശിവസേന നേരത്തേ തീരുമാനിച്ചിരുന്നു. ബിജെപി-ശിവസേന സർക്കാരിന്റെ കാലത്ത് ഒരിക്കൽപ്പോലും ഉദ്ധവ് താക്കറെയെ ഒരു വിഷയത്തിലും തരംതാഴ്ത്തിയിട്ടില്ല. എന്നാൽ 2019 തെരഞ്ഞെടുപ്പിനുശേഷം ഉദ്ധവ്ജി എന്റെ ഫോൺകോളുകൾക്കുപോലും മറുപടി തന്നില്ല-ഫഡ്നാവിസ് കൂട്ടിച്ചേർത്തു.
ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം മുൻകൂട്ടി തീരുമാനിച്ചതെന്നു ഫഡ്നാവിസ്
11:56 PM Dec 09, 2019 | Deepika.com