പൂന: സ്ത്രീസുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന പോലീസ് സംവിധാനം രാജ്യത്തു വേണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ പൂനയിൽ നടന്ന ഡിജിപിമാരുടെയും ഐജിമാരുടെയും കോൺഫറൻസിന്റെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഉന്നാവോ, ഹൈദരാബാദ് സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പ്രതികരണം. വനിതകളും കുട്ടികളും ഉൾപ്പെടെ എല്ലാ വിഭാഗങ്ങളുടെയും വിശ്വാസം ആർജിക്കാൻ പോലീസിനു കഴിയമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഉന്നാവോ, ഹൈദരാബാദ് സംഭവങ്ങളെക്കുറിച്ച് മോദി പരാമർശിച്ചില്ല. ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ കോൺഫറൻസിൽ പങ്കെടുത്തു.
സ്ത്രീസുരക്ഷ പോലീസ് ഉറപ്പാക്കണം: പ്രധാനമന്ത്രി
12:15 AM Dec 09, 2019 | Deepika.com