ന്യൂഡൽഹി: ഡൽഹി നഗരത്തെ പിടിച്ചുകുലുക്കിയ തീപിടിത്തത്തിൽ 43 ജീവനുകൾ വെന്തുരുകിയപ്പോൾ ആളിക്കത്തിയ തീ വകവയ്ക്കാതെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കൈപിടിച്ചു കയറ്റിയത് 11 ജീവനുകൾ. സ്വന്തം പരിക്ക് വകവയ്ക്കാതെയാണ് ഫയർമാൻ രാകേഷ് ശുക്ല ആദ്യം മുതൽ രക്ഷാപ്രവർത്തനം നടത്തിയത്. കൃത്യനിർവഹണത്തിനു ശേഷം എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ ആശുപത്രിയിലെത്തി സന്ദർശിച്ച് അഭിനന്ദിച്ചു.
“അദ്ദേഹമൊരു യഥാർഥ നായകനാണ്. തീപിടിച്ച സ്ഥലത്ത് ആദ്യമെത്തിയ ഫയർമാനാണ് രാജേഷ് ശുക്ല. 11 ജീവനുകളെ രക്ഷിച്ചു. പരിക്കേറ്റിട്ടും അവസാനം വരെ ശുക്ല തന്റെ ജോലി നിർവഹിച്ചു. ധീരനായ നായകനെ സല്യൂട്ട് ചെയ്യുന്നു”- സത്യേന്ദ്ര ജെയ്ൻ ട്വീറ്റ് ചെയ്തു.
ഡൽഹി തീപിടിത്തം : രാകേഷ് കൈപിടിച്ചു കയറ്റിയത് 11 ജീവനുകൾ
12:15 AM Dec 09, 2019 | Deepika.com