ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പിറന്നാൾ ആഘോഷം വേണ്ടെന്നുവച്ചു. ഡൽഹിയിലെ തീപിടിത്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായതും കണക്കിലെടുത്താണ് ഈ തീരുമാനം. ഇന്നാണ് സോണിയയുടെ 73-ാം പിറന്നാൾ.
കോണ്ഗ്രസ് നേതാക്കളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തെലുങ്കാന, ഉന്നാവോ വിഷയങ്ങളിൽ അസന്തുഷ്ടയായിരുന്ന സോണിയ, വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരേ കടുത്ത പ്രതിഷേധത്തിനു തുടക്കമിടാൻ കോണ്ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സോണിയ ഗാന്ധി പിറന്നാൾ ആഘോഷം വേണ്ടെന്നു വച്ചു
12:15 AM Dec 09, 2019 | Deepika.com