ഹിസ്ബുൾ ഭീകരൻ കീഴടങ്ങി
12:29 AM Dec 08, 2019 | Deepika.com
ശ്രീനഗർ: ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ബിഎസ്എഫിനു മുന്നിൽ കീഴടങ്ങി. പുൽവാമ സ്വദേശിയായ മുസാഫർ അഹമ്മദ് എന്ന യുവാവാണു കീഴടങ്ങിയത്. പാക് ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദീന്റെ കാഷ്മീരിലെ പ്രവർത്തനങ്ങൾക്കു സഹായം ചെയ്തുവരികയായിരുന്ന ഇയാൾ 2019 നവംബർ 25നു പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിനു പിന്നാലെ ഒളിവിൽ പോവുകയായിരുന്നു.