ബുലന്ദ്ഷഹർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ മാനഭംഗപ്പെടുത്തി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച നാലു പേരെ പോലീസ് പിടികൂടി. നാലു പേരും പ്രായപൂർത്തിയാകാത്തവരാണ്.
ഡിസംബർ മൂന്നിനു ബുലന്ദ്ഷഹറിലെ ഫാസു ഗ്രാമത്തിലാണു സംഭവം. പച്ചക്കറികൾ ശേഖരിക്കാൻ പോയ കുട്ടിയെ നാലുപേർ ചേർന്നു തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. ഇവർതന്നെയാണു ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. മാതാപിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു.
യുപിയിൽ പെൺകുട്ടി മാനഭംഗത്തിനിരയായ കേസ്: നാലു പേർ പിടിയിൽ
12:15 AM Dec 08, 2019 | Deepika.com