വാറങ്കൽ: നാലു പ്രതികളെ വെടിവച്ചു കൊന്ന പോലീസ് സംഘത്തിനു നേതൃത്വം നല്കിയ വി.സി. സജ്ജനാർ മുന്പും പ്രതികളെ വെടിവച്ചുകൊന്നിട്ടുണ്ട്. 2008ൽ വാറങ്കലിലായിരുന്നു സംഭവം. രണ്ട് എൻജിനിയറിംഗ് വിദ്യാർഥിനികൾക്കു നേരേ ആസിഡ് എറിഞ്ഞ മൂന്നു പേരെ സജ്ജനാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. വാറങ്കൽ എസ്പിയായിരുന്നു അന്ന് സജ്ജനാർ. ആസിഡ് ആക്രമണത്തിനിരയായ ഒരു പെൺകുട്ടി ചികിത്സയിലിരിക്കേ മരിച്ചിരുന്നു. അന്ന് അവിഭക്ത ആന്ധ്രപ്രദേശിലായിരുന്ന വാറങ്കൽ ഇപ്പോൾ തെലുങ്കാനയിലാണ്.
കർണാടകയിലെ ഹുബ്ബള്ളി സ്വദേശിയാണ് സി.വി. സജ്ജനാർ. 1996ൽ സിവിൽ സർവീസ് പരീക്ഷ വിജയിച്ചു. ആന്ധ്രയിലെ കഡപ്പ ജില്ലിയിലെ പുലിവെന്തുല ഡെപ്യൂട്ടി സൂപ്രണ്ടായാണ് സജ്ജനാർ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
സജ്ജനാർ പണ്ടേ "എൻകൗണ്ടർ സ്പെഷലിസ്റ്റ്'
12:32 AM Dec 07, 2019 | Deepika.com