ന്യൂഡൽഹി: തെലുങ്കാനയിൽ മാനഭംഗക്കേസിലെ പ്രതികൾ പോലീസ് വെടിവയ്പിൽ മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇന്നലെ രാവിലെ ഉണ്ടായ സംഭവത്തക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
മാനഭംഗ കേസിലെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെന്നും പോലീസിന്റെ തോക്ക് പിടിച്ചുവാങ്ങി വെടിവച്ചെന്നും തുടർന്ന് പരസ്പരമുണ്ടായ വെടിവയ്പിൽ പ്രതികൾ നാലു പേരും കൊല്ലപ്പെട്ടുവെന്നുമാണ് പോലീസ് നൽകുന്ന വിശദീകരണം. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നു കമ്മീഷൻ ചൂണ്ടിക്കാട്ടി.
തെലുങ്കാന സംഭവം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
12:16 AM Dec 07, 2019 | Deepika.com