റെയിൽവേയിൽ 32 ഓഫീസർമാരെ നേരത്തേ വിരമിപ്പിച്ചു
12:16 AM Dec 07, 2019 | Deepika.com
ന്യൂഡൽഹി: 32 റെയിൽവേ ഓഫീസർമാരെ കാലാവധിക്കുമുന്പേ സർവീസിൽനിന്നു വിരമിപ്പിച്ചു. കഴിവുകേട്, സത്യസന്ധതയില്ലായ്മ, അനുചിത പെരുമാറ്റം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണിത്. 1780 ഓഫീസർമാരെ ഒരു റിവ്യു കമ്മിറ്റി വിലയിരുത്തിയശേഷം നല്കിയ ശിപാർശയനുസരിച്ചാണ് ഈ അസാധാരണ നടപടി. 2016-17-ൽ ഇതേപോലെ നാലുപേരെ ഒഴിവാക്കിയിരുന്നു.