അധീർ രഞ്ജൻ ചൗധരി
• സർക്കാർ ഏത് രൂപത്തിലാണ് പൗരത്വ ഭേദഗതി ബിൽ കൊണ്ടു വരുന്നതെന്ന് വിലയിരുത്തിയ ശേഷം കോണ്ഗ്രസ് നിലപാട് രൂപീകരിക്കും. ബിൽ നേരിൽ കണ്ട് എന്തെല്ലാം മാറ്റങ്ങൾ ഉണ്ടെന്ന് പരിശോധിച്ച ശേഷം പാർട്ടി നിലപാട് വ്യക്തമാക്കുമെന്നും കോണ്ഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി.
സീതാ റാം യെച്ചൂരി
• പൗരത്വത്തെ മതവുമായി ബന്ധപ്പെടുത്തരുത്. സർക്കാർ അംഗീകാരം നൽകിയ ബിൽ ഭരണഘടനാ വിരുദ്ധമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാ റാം യെച്ചൂരി.
രവി കിഷൻ എംപി
• ഇന്ത്യ ഒരു ഹിന്ദുത്വ രാജ്യമാണ്. ഇവിടെ 100 കോടിയോളം ഹിന്ദുക്കളുണ്ട്. ലോകത്ത് ക്രൈസ്തവ രാജ്യങ്ങളും മുസ്ലിം രാജ്യങ്ങളുമുണ്ട്. പൗരത്വ ബിൽ പാസാകേണ്ടത് തന്നെയാണ്. ഇതിനെ എതിർക്കുന്ന പ്രതിപക്ഷത്തിന് വട്ടാണെന്നും ബിജെപി എംപിയുമായ രവി കിഷൻ.
ശശി തരൂർ എംപി
• പൗരത്വ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമാണ്. ഇന്ത്യയുടെ അടിസ്ഥാന ആശയത്തിന്റെ ലംഘനമാണ് ബില്ലെന്നും കോണ്ഗ്രസ് എംപി ശശി തരൂർ.
സന ഇൽത്തിജ
• ഇന്ത്യയിൽ മുസ്ലിംകൾക്ക് ഇടമില്ല. ബിജെപി സർക്കാർ മുസ്ലിം സമുദായത്തിന് അനുകൂലമായി ഒന്നും ചെയ്യില്ലെന്നതിന്റെ തെളിവാണ് പൗരത്വ ഭേദഗതി ബില്ലെന്ന് മുൻ ജമ്മു കാഷ്മീർ മുഖ്യമന്ത്രിയുടെ മകൾ സന ഇൽത്തിജ.
പൗരത്വ ബിൽ: പ്രതികരണങ്ങൾ
12:34 AM Dec 05, 2019 | Deepika.com