ബിന്ദു അമ്മിണിയുടെ ഹർജിയിൽ അടുത്ത ആഴ്ച വാദം
12:34 AM Dec 05, 2019 | Deepika.com
ന്യൂഡൽഹി: ശബരിമലയിൽ ദർശനത്തിനെത്തുന്ന എല്ലാ സ്ത്രീകൾക്കും സംരക്ഷണം നൽകാൻ കേരള സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടു ബിന്ദു അമ്മിണി നൽകിയ ഹർജിയിൽ അടുത്ത ആഴ്ച വാദം കേൾക്കാമെന്നു സുപ്രീംകോടതി. ഹർജിയിൽ ഉടൻ കേൾക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ കോളിൻ ഗോണ്‍സാൽവസ് ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ ഇക്കാര്യം അറിയിച്ചത്. ശബരിമല ദർശനം നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് രഹ്ന ഫാത്തിമയും സുപ്രീംകോടതിയിലെത്തിയിട്ടുണ്ട്.