കർണാടക: നിർണായക ഉപതെരഞ്ഞെടുപ്പ് ഇന്ന്

12:34 AM Dec 05, 2019 | Deepika.com
ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക​​യി​​ൽ ബി.​​എ​​സ്. യെ​​ദി​​യൂ​​ര​​പ്പ സ​​ർ​​ക്കാ​​രി​​ന്‍റെ വി​​ധി നി​​ർ​​ണ​​യി​​ക്കു​​ന്ന ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ൾ ഇ​​ന്നു ന​​ട​​ക്കും. 15 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്കാ​​ണ് ഇ​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പ്. ഇ​​തി​​ൽ ആ​​റെ​​ണ്ണ​​മെ​​ങ്കി​​ലും വി​​ജ​​യി​​ച്ചാ​​ലേ യെ​​ദി​​യൂ​​ര​​പ്പ സ​​ർ​​ക്കാ​​രി​​നു ഭൂ​​രി​​പ​​ക്ഷ​​മാ​​കൂ.

17 വി​​മ​​ത കോ​​ൺ​​ഗ്ര​​സ്, ജെ​​ഡി​​എ​​സ് എം​​എ​​ൽ​​എ​​മാ​​രെ അ​​യോ​​ഗ്യ​​രാ​​ക്കി​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് വേ​​ണ്ടി​​വ​​ന്ന​​ത്. വി​​മ​​ത​​ർ പി​​ന്തു​​ണ പി​​ൻ​​വ​​ലി​​ച്ച​​തോ​​ടെ​​യാ​​യി​​രു​​ന്നു എ​​ച്ച്.​​ഡി. കു​​മാ​​ര​​സ്വാ​​മി നേ​​തൃ​​ത്വം ന​​ല്കി​​യ കോ​​ൺ​​ഗ്ര​​സ്-​​ജെ​​ഡി​​എ​​സ് സ​​ർ​​ക്കാ​​ർ‌ വീ​​ണ​​ത്. 13 വി​​മ​​ത​​ർ​​ക്കു ബി​​ജെ​​പി സീ​​റ്റ് ന​​ല്കി. തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന 15 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ 12 കോ​​ൺ​​ഗ്ര​​സി​​ന്‍റെ​​യും മൂ​​ന്നെ​​ണ്ണം ജെ​​ഡി-​​എ​​സി​​ന്‍റെ​​യും സി​​റ്റിം​​ഗ് സീ​​റ്റു​​ക​​ളാ​​ണ്.