മകളുടെയും പങ്കജയുടെ പരാജയത്തിനു കാരണം ബിജെപിയിലെ ചില നേതാക്കളെന്ന് ഏക്നാഥ് ഖഡ്സെ

11:59 PM Dec 04, 2019 | Deepika.com
മും​​ബൈ: ത​​ന്‍റെ മ​​ക​​ൾ രോ​​ഹി​​ണി​​യു​​ടെ​​യും മു​​ൻ മ​​ന്ത്രി പ​​ങ്ക​​ജ മു​​ണ്ടെ​​യു​​ടെ​​യും പ​​രാ​​ജ​​യ​​ത്തി​​നു കാ​​ര​​ണം ബി​​ജെ​​പി​​യി​​ലെ ചി​​ല നേ​​താ​​ക്ക​​ളാ​​ണെ​​ന്ന ആ​​രോ​​പ​​ണ​​വു​​മാ​​യി മു​​തി​​ർ​​ന്ന ബി​​ജെ​​പി നേ​​താ​​വ് ഏ​​ക്നാ​​ഥ് ഖ​​ഡ്സെ. മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ ബി​​ജെ​​പി​​യു​​ടെ അം​​ഗ​​ബ​​ലം 105 ആ​​യി കു​​റ​​യാ​​ൻ കാ​​ര​​ണ​​ക്കാ​​രാ​​യ​​വ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി വേ​​ണ​​മെ​​ന്ന് ഖ​​ഡ്സെ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നം പ​​ങ്കി​​ടാ​​മെ​​ന്ന ശി​​വ​​സേ​​ന​​യു​​ടെ ആ​​വ​​ശ്യം അം​​ഗീ​​ക​​രി​​ച്ചി​​രു​​ന്നെ​​ങ്കി​​ൽ ബി​​ജെ​​പി​​ക്ക് അ​​ധി​​കാ​​ര​​ത്തി​​ൽ തു​​ട​​രാ​​നാ​​വു​​മാ​​യി​​രു​​ന്നു​​വെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ബി​​ജെ​​പി​​യു​​ടെ പ​​രാ​​ജ​​യ​​ത്തി​​നു കാ​​ര​​ണ​​ക്കാ​​ര​​നാ​​യി ദേ​​വേ​​ന്ദ്ര ഫ​​ഡ്നാ​​വി​​സി​​നെ ആ​​ണോ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​തെ​​ന്ന് മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ ചോ​​ദി​​ച്ച​​പ്പോ​​ൾ, മു​​ഴു​​വ​​ൻ പ്ര​​ചാ​​ര​​ണം ന​​യി​​ച്ച​​യാ​​ളെ​​ക്കു​​റി​​ച്ചാ​​ണ് താ​​ൻ സം​​സാ​​രി​​ച്ച​​തെ​​ന്ന് ഖ​​ഡ്സെ പ​​റ​​ഞ്ഞു. നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഖ​​ഡ്സെ​​യ്ക്ക് സീ​​റ്റ് നി​​ഷേ​​ധി​​ച്ചി​​രു​​ന്നു.