ജമ്മു: നിയന്ത്രണരേഖയിൽ സൈനികപോസ്റ്റുകൾക്കും ജനവാസകേന്ദ്രങ്ങൾക്കും നേർക്ക് പാക്കിസ്ഥാൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ടു നാട്ടുകാർ കൊല്ലപ്പെട്ടു. മുപ്പത്തിയഞ്ചുകാരിയായ ഗുൽനാസ് അക്തർ, പതിനാറു വയസുള്ള ഷോയെബ് അഹമ്മദ് എന്നിവരാണു കൊല്ലപ്പെട്ടത്. ഒന്പതു പേർക്കു പരിക്കേറ്റു.
പൂഞ്ച് ജില്ലയിലെ ഷാപുർ, കിർനി സെക്ടറുകളിൽ ഇന്നലെ ഉച്ചകഴിഞ്ഞു 2.30നായിരുന്നു പാക് ആക്രമണം ആരംഭിച്ചത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഈ വർഷം നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിലുമായി പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി.
പാക് ഷെല്ലാക്രമണം: രണ്ടു മരണം
12:18 AM Dec 04, 2019 | Deepika.com