ന്യൂഡൽഹി: കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ വാഹനവ്യൂഹത്തിലേക്ക് യുവാവിന്റെ കടന്നു കയറ്റം. പാർലമെന്റിനടുത്ത് വിജയ് ചൗക്കിൽ ഇന്നലെ ഒന്നരയോടെയാണ് സംഭവം. ആധാർ കാർഡിലുള്ള തന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് 35 വയസുള്ള ഉത്തർപ്രദേശ് കുശിനഗർ സ്വദേശി വിശ്വംഭർദാസ് ഗുപ്ത വാഹനവ്യൂഹത്തിലേക്കു ചാടിക്കയറിയത്.
സെഡ് പ്ലസ് കാറ്റഗറി സുരക്ഷാ സന്നാഹമാണ് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന് ഏർപ്പെടുത്തിയിട്ടുള്ളത്. മന്ത്രിയുടെ വാഹനങ്ങൾ പാർലമെന്റിലേക്കു വരുന്നതിനിടെ റോഡരികിൽ നിന്നിരുന്ന ആൾ വാഹനങ്ങളുടെ ഇടയിലേക്കു ചാടിക്കയറുകയായിരുന്നു.
ആധാറിലെ തന്റെ പേര് തിരുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് പ്രശ്നം അവതരിപ്പിക്കാൻ അനുമതി നൽകണമെന്നും യുവാവ് ആവശ്യപ്പെട്ടു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ആധാറിലെ പേര് മാറ്റണം; പ്രതിരോധ മന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ചാടിയ യുവാവ് അറസ്റ്റിൽ
12:10 AM Dec 04, 2019 | Deepika.com