ഒരുമിച്ചു പ്രവർത്തിക്കാമെന്നു മോദി പവാറിനോടു പറഞ്ഞതായി സുപ്രിയ
12:10 AM Dec 04, 2019 | Deepika.com
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയുള്ള കാലം ഒരുമിച്ചു പ്രവർത്തിക്കാമെന്നു എൻസിപി നേതാവ് ശരത് പവാറിനോട് പറഞ്ഞിരുന്നതായി മകളും എംപിയുമായ സുപ്രിയ സുലേ. ഒരുമിച്ചു പ്രവർത്തിക്കാമെന്ന് അദ്ദേഹം അച്ഛനോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഉദാരപരമായ സമീപനമായിരുന്നു അത്. എന്നാൽ, തന്റെ പിതാവ് വിനയത്തോടെ അത് നിരസിച്ചുവെന്നും സുപ്രിയ വെളിപ്പെടുത്തി.