ന്യൂഡൽഹി: അഴീക്കലിൽ സ്ഥാപിക്കാനിരുന്ന കോസ്റ്റ് ഗാർഡ് അക്കാഡമി ഉപേക്ഷിക്കുകയാണെന്ന് കേന്ദ്രം ഇപ്പോൾ അറിയിച്ചത് കേരളത്തെ ഒഴിവാക്കാനുള്ള നീക്കമാണെന്ന് എളമരം കരീം എംപി. മറ്റേതോ സ്ഥലത്തു കൊണ്ടുപോയി സ്ഥാപിക്കാനാണ് കേന്ദ്രസർക്കാർ ഇപ്പോൾ നീക്കം നടത്തുന്നത്. ഇക്കാര്യത്തിൽ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി. മുരളീധരൻ നടത്തിയ പ്രസ്താവന ദൗർഭാഗ്യകരമാണ്.
അക്കാദമി സ്ഥാപിക്കാൻവേണ്ടി ഏറ്റെടുത്ത സ്ഥലം ചതുപ്പുനിലമാണെ ന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന തെറ്റാണ്. നിർദിഷ്ട സ്ഥലം പോലും മന്ത്രി കണ്ടിട്ടില്ല- എളമരം കരീം പറഞ്ഞു.
കോസ്റ്റ് ഗാർഡ് അക്കാഡമി: കേരളത്തെ ഒഴിവാക്കാനുള്ള നീക്കമെന്ന് എളമരം കരീം
12:10 AM Dec 04, 2019 | Deepika.com