സവാളയുടെ സ്റ്റോക്കിനു പരിധി
12:10 AM Dec 04, 2019 | Deepika.com
ന്യൂഡൽഹി: സവാളവില കുതിച്ചുയരുന്ന സാഹചര്യത്തിൽ വ്യാപാരികൾക്കു സൂക്ഷിക്കാവുന്ന സവാളയുടെ പരിധി പകുതിയാക്കി. ചില്ലറവ്യാപാരികൾ അഞ്ചു ടൺ വീതവും മൊത്തവ്യാപാരികൾ 25 ടൺ വീതവും മാത്രമേ ഇനി സൂക്ഷിക്കാവൂ. ഇറക്കുമതി ചെയ്ത സവാളയ്ക്ക് ഈ പരിധി ബാധകമല്ല.