ജെഡി-എസുമായുള്ള സഖ്യം കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നു സിദ്ധരാമയ്യ

11:45 PM Dec 03, 2019 | Deepika.com
ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ ബി​​​ജെ​​​പി ഭൂ​​​രി​​​പ​​​ക്ഷ​​​മി​​​ല്ലാ​​​താ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​മു​​ണ്ടാ​​യാ​​ൽ ജെ​​​ഡി-​​​എ​​​സു​​​മാ​​​യി ചേ​​​ർ​​​ന്ന് സ​​​ർ​​​ക്കാ​​​ർ രൂ​​​പ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന കാ​​​ര്യം കോ​​​ൺ​​​ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് ച​​​ർ‌​​​ച്ച ചെ​​​യ്തു തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നു മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് സി​​​ദ്ധ​​​രാ​​​മ​​​യ്യ. ജെ​​​ഡി-​​​എ​​​സു​​​മാ​​​യി സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​ന് എ​​​തി​​​ര​​​ല്ലെ​​​ന്നു നി​​​ര​​​വ​​​ധി മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന.

ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ൺ​​​ഗ്ര​​​സും ജെ​​​ഡി-​​​എ​​​സും ത​​​മ്മി​​​ൽ ര​​​ഹ​​​സ്യ​​​ധാ​​​ര​​​ണ​​​യി​​​ല്ലെ​​​ന്നും ഇ​​​രു പാ​​​ർ​​​ട്ടി​​​ക​​​ളും പ​​​ര​​​സ്പ​​​രം മ​​​ത്സ​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും സി​​​ദ്ധ​​​രാ​​​മ​​​യ്യ നേ​​​ര​​​ത്തെ മൈ​​​സു​​​രു​​​വി​​​ൽ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഡി​​​സം​​​ബ​​​ർ ഒ​​​ന്പ​​​തി​​​നു ന​​​ല്ല വാ​​​ർ​​​ത്ത പു​​​റ​​​ത്തു​​​വ​​​രു​​​മെ​​​ന്ന മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തെ​​​ക്കു​​​റി​​​ച്ച് ചോ​​​ദി​​​ച്ച​​​പ്പോ​​​ൾ, കോ​​​ൺ​​​ഗ്ര​​​സ് 15 സീ​​​റ്റി​​​ലും വി​​​ജ​​​യി​​​ക്കു​​​മെ​​​ന്നാ​​​ണു ഖാ​​​ർ​​​ഗെ ഉ​​​ദ്ദേ​​​ശി​​​ച്ച​​​തെ​​​ന്ന് സി​​​ദ്ധ​​​രാ​​​മ​​​യ്യ പ​​​റ​​​ഞ്ഞു. 15 സീ​​​റ്റു​​​ക​​​ളി​​​ൽ ആ​​​റെ​​​ണ്ണ​​​ത്തി​​​ലെ​​​ങ്കി​​​ലും വി​​​ജ​​​യി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ബി.​​​എ​​​സ്. യെ​​​ദി​​​യൂ​​​ര​​​പ്പ സ​​​ർ​​​ക്കാ​​​രി​​​നു ഭൂ​​​രി​​​പ​​​ക്ഷ​​​മി​​​ല്ലാ​​​താ​​​കും.