ബിഹാറിലും കർണാടകത്തിലും പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി

11:45 PM Dec 03, 2019 | Deepika.com
ബ​​​​ക്സ​​​​​ർ/​​​​​ബം​​​​​ഗ​​​​​ളൂ​​​​​രു: ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദി​​​​​ൽ വെ​​​​​റ്റ​​​​​റി​​​​​ന​​​​​റി ഡോ​​​​​ക്ട​​​​​റെ കൂ​​​​​ട്ട​​​​​മാ​​​​​ന​​​​​ഭം​​​​​ഗ​​​​​ത്തി​​​​​നി​​​​​ര​​​​​യാ​​​​​ക്കി കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ സം​​​​​ഭ​​​​​വ​​​​​ത്തി​​​​​നു പി​​​​​ന്നാ​​​​​ലെ ബി​​​​​ഹാ​​​​​റി​​​​​ലും ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലും പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​ക​​​​​ളെ ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​യി മാ​​​​​ന​​​​​ഭം​​​​​ഗ​​​​​പ്പെ​​​​​ടു​​​​​ത്തി കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി. ബ​​​​​ക്സ​​​​​റി​​​​​ൽ വെ​​​​​ടി​​​​​വ​​​​ച്ചും ക​​​​​ല​​​​​ബു​​​​​ർ​​​​​ഗി​​​​​യി​​​​​ൽ ശ്വാ​​​​​സം​​​​​മു​​​​​ട്ടി​​​​​ച്ചു​​​​​മാ​​​​​ണ് പെ​​​​ൺ​​​​കു​​​​​ട്ടി​​​​​ക​​​​​ളെ കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്.

ബ​​​​ക്സ​​​​​റി​​​​​ൽ പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​യു​​​​​ടെ ക​​​​​ത്തി​​​​​ക്ക​​​​​രി​​​​​ഞ്ഞ മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​മാ​​​​​ണു ക​​​​​ണ്ടെ​​​​​ടു​​​​​ത്ത​​​​ത്. ക​​​​​ല​​​​​ബു​​​​​ർ​​​​​ഗി​​​​​യി​​​​​ൽ കു​​​​​ള​​​​​ത്തി​​​​​നു​​​​​സ​​​​​മീ​​​​​പ​​​​​ത്തു​​​​​നി​​​​​ന്നാ​​​​​ണ് ഒ​​​ന്പ​​​തു​​​വ​​​യ​​​സു​​​ള്ള പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ ചോ​​​​​ര​​​​​യി​​​​​ൽ​​​​​കു​​​​​ളി​​​​​ച്ച മൃ​​​​​ത​​​​​ദേ​​​​​ഹം ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്. ക​​​​​ല​​​​​ബു​​​​​ർ​​​​​ഗി​​​​​യി​​​​​ലെ സു​​​​​ലേ​​​​​പേ​​​​​ട്ടി​​​​​ൽ കു​​​​​ട്ടി​​​​​യു​​​​​ടെ പ്ര​​​​​ദേ​​​​​ശ​​​​​വാ​​​​​സി​​​​​യാ​​​​​യ മു​​​പ്പ​​​ത്തി​​​നാ​​​ലു​​​കാ​​​​​ര​​​​​നെ പോ​​​​​ലീ​​​​​സ് ഇ​​​​​ന്ന​​​​​ലെ പി​​​​​ടി​​​​​കൂ​​​​​ടി. ചോ​​​​ക്ക​​​​ലേ​​​​റ്റ് വാ​​​​​ങ്ങി​​​​​ക്കൊ​​​​​ടു​​​​​ത്ത​​​​​ശേ​​​​​ഷം കു​​​​​ട്ടി​​​​​യെ ഇ​​​​​യാ​​​​​ൾ ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നു പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു.