സാന്പത്തിക മാന്ദ്യം: മന്ത്രി നിർമലയല്ല, നിർബല എന്ന് അധീർ രഞ്ജൻ

12:44 AM Dec 03, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രി​യെ പാ​ർ​ല​മെ​ന്‍റി​നു​ള്ളി​ൽ നി​ർ​ബ​ല എ​ന്നു വി​ശേ​ഷി​പ്പി​ച്ച് കോ​ണ്‍ഗ്ര​സ് ലോ​ക്സ​ഭാ ക​ക്ഷി നേ​താ​വ് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി. രാ​ജ്യ​ത്ത് സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തെ​ക്കു​റി​ച്ച് ബി​ജെ​പി സ​ർ​ക്കാ​രി​ന് ഒ​രുത​ര​ത്തി​ലു​ള്ള ദീ​ർ​ഘ​വീ​ക്ഷ​ണ​വു​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ധ​ന​കാ​ര്യ മ​ന്ത്രി​ക്ക് നി​ർ​മ​ല എ​ന്ന​തി​നേ​ക്കാ​ൾ ചേ​രു​ന്ന​ത് നി​ർ​ബ​ല എ​ന്ന പേ​രാ​ണെ​ന്നാ​ണ് അ​ധീ​ർ ര​ഞ്ജ​ൻ പ​റ​ഞ്ഞ​ത്.

ഞ​ങ്ങ​ൾ​ക്ക് മ​ന്ത്രി​യോ​ട് വ​ള​രെ ബ​ഹു​മാ​ന​മു​ണ്ട്. എ​ന്നാ​ൽ. ചി​ല സ​മ​യ​ത്ത് നി​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ചേ​രു​ന്ന​ത് "നി​ർ​ബ​ല' എ​ന്ന പേ​രാ​ണ് എ​ന്നു തോ​ന്നും. കേ​ന്ദ്ര ധ​ന​കാ​ര്യ വ​കു​പ്പ് നി​ങ്ങ​ളു​ടെ ചു​മ​ത​ല​യി​ലാ​ണ്. എ​ന്നാ​ൽ, സാ​ന്പ​ത്തി​കാ​വ​സ്ഥ​യെ​ക്കു​റി​ച്ച് എ​ന്താ​ണ് മ​ന​സി​ലു​ള്ള​തെ​ന്ന് പ​റ​യാ​ൻ പോ​ലും മ​ന്ത്രി​ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്നും അ​ധീ​ർ പ​റ​ഞ്ഞു.