മോദിയും അമിത്ഷായും നുഴഞ്ഞുകയറ്റക്കാരെന്ന് അധീർ രഞ്ജൻ ചൗധരി; ലോക്സഭയിൽ ബഹളം

12:44 AM Dec 03, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യും ഡ​ൽ​ഹി​യി​ലെ നു​ഴ​ഞ്ഞുക​യ​റ്റ​ക്കാ​രാ​ണെ​ന്ന അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി​യു​ടെ പ​രാ​മ​ർ​ശ​ത്തെ​ച്ചൊ​ല്ലി ലോ​ക്സ​ഭ​യി​ൽ ബ​ഹ​ളം. ചോ​ദ്യോത്ത​ര വേ​ള​യി​ൽ സ്റ്റീ​ൽ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​പ​ചോ​ദ്യത്തിനായി അ​ധീ​ർ ഇ​ന്ന​ലെ എ​ഴു​ന്നേ​റ്റ ഉ​ട​ൻ ത​ന്നെ ബി​ജെ​പി പ​ക്ഷ​ത്തുനി​ന്ന് "നു​ഴ​ഞ്ഞുക​യ​റ്റക്കാ​ര​ൻ' വി​ളി​ക​ൾ മു​ഴ​ങ്ങി. അ​തോ​ടെ അ​ധീ​ർ മ​റു​പ​ടി​യും ന​ൽ​കി. "അ​തേ, ഞാ​നൊ​രു നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ര​നാ​ണ്, ഞാ​നൊ​രു ചി​ത​ലാ​ണ്, മോ​ദി​യും അ​മി​ത്ഷാ​യും നു​ഴ​ഞ്ഞു ക​യ​റ്റ​ക്കാ​രാ​ണ്.' എന്നാ​ണ് അ​ധീ​ർ ര​ഞ്ജ​ൻ മ​റു​പ​ടി ന​ൽ​കി​യ​ത്. അ​തോ​ടെ കോ​ണ്‍ഗ്ര​സ് നേ​താ​വ് മാ​പ്പ് പ​റ​യ​ണമെന്നാ​വ​ശ്യ​പ്പെ​ട്ട് ഭ​ര​ണ​പ​ക്ഷം ഒ​ന്ന​ട​ങ്കം ഇ​ള​കി.

പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി പ്ര​ഹ്ളാ​ദ് ജോ​ഷി കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ വി​ദേ​ശബ​ന്ധം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് തി​രി​ച്ച​ടി​ച്ച​ത്. കോ​ണ്‍ഗ്ര​സി​ന്‍റെ സ്വ​ന്തം നേ​താ​വ്ത​ന്നെ നു​ഴ​ഞ്ഞുക​യ​റി​യ​താ​ണ്. കോ​ണ്‍ഗ്ര​സു​കാ​ർ അ​തേ രീ​തി​യി​ൽ ത​ന്നെ​യാ​ണ് മ​റ്റു​ള്ള​വ​രെ നോ​ക്കി​ക്കാ​ണു​ന്ന​തെ​ന്നും മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. എന്‍റെ നേ​താ​വ് നു​ഴ​ഞ്ഞു ക​യ​റി​യെ​ന്നാ​ണെ​ങ്കി​ൽ ബി​ജെ​പി​യു​ടെ നേ​താ​ക്ക​ളും നു​ഴ​ഞ്ഞു ക​യ​റ്റ​ക്കാ​ർ ത​ന്നെ​യാ​ണെ​ന്നാ​യി​രു​ന്നു അ​ധീ​ർ ര​ഞ്ജ​ന്‍റെ മറു​പ​ടി. ബ​ഹ​ളം രൂ​ക്ഷ​മാ​യ​തോ​ടെ സ്പീ​ക്ക​ർ സ​ഭ പി​രി​ച്ചുവി​ട്ടു.