തമിഴ്നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പ് 27, 30 തീയതികളിൽ
12:19 AM Dec 03, 2019 | Deepika.com
ചെന്നൈ: തമിഴ്നാട്ടിൽ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 27, 30 തീയതികളിൽ നടക്കും. 2020 ജനുവരി രണ്ടിന് വോട്ടെണ്ണൽ നടക്കും. ആറു മുതൽ 13 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 18 ആണ്. നഗര തദ്ദേശ തെരഞ്ഞെടുപ്പു തീയതി പിന്നീട് പ്രഖ്യാപിക്കും. 2,524 ഗ്രാമപഞ്ചായത്ത് അധ്യക്ഷസ്ഥാനങ്ങളടക്കം1,18, 974 സ്ഥാനങ്ങളിലേക്കാണു തെരഞ്ഞെടുപ്പു നടക്കുക.