ബിജെപി സർക്കാർ രൂപീകരിച്ചത് കേന്ദ്രഫണ്ട് സംരക്ഷിക്കാൻ: അനന്ത് കുമാർ ഹെഗ്ഡെ

12:19 AM Dec 03, 2019 | Deepika.com
ബം​​​​ഗ​​​​ളൂ​​​​രു-​​​​മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ ബി​​​​ജെ​​​​പി ന്യൂ​​​​ന​​​​പ​​​​ക്ഷ സ​​​​ർ​​​​ക്കാ​​​​ർ രൂ​​​പീ​​​ക​​​രി​​​​ച്ച് ദേ​​​​വേ​​​​ന്ദ്ര ഫ​​​​ഡ്നാ​​​​വി​​​​സ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്ത​​​​ത് 40,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ കേ​​​​ന്ദ്രഫ​​​​ണ്ട് സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നെ​​​​ന്ന് മു​​​​ൻ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി അ​​​​ന​​​​ന്ത് കു​​​​മാ​​​​ർ ഹെ​​​​ഗ്ഡെ. വി​​​​വാ​​​​ദ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി വാ​​​​ർ​​​​ത്ത​​​​ക​​​​ളി​​​​ൽ ഇ​​​​ടംപി​​​​ടി​​​​ക്കു​​​​ന്ന​​​​യാ​​​​ളാ​​​​ണ് ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ലോ​​ക്സ​​ഭാം​​ഗ​​​​മാ​​​​യ ഹെ​​​​ഗ്ഡെ. ശി​​​​വ​​​​സേ​​​​ന, എ​​​​ൻ​​​​സി​​​​പി, കോ​​​​ൺ​​​​ഗ്ര​​​​സ് സ​​​​ഖ്യ സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് അ​​​​റി​​​​യി​​​​പ്പ് കി​​​​ട്ടി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​ണ് ഫ​​​​ഡ്നാ​​​​വി​​​​സ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യ​​​​ത്. ഇത് കേ​​​​ന്ദ്ര​​​​ഫ​​​​ണ്ട് സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ ബി​​​​ജെ​​​​പി ന​​​​ട​​​​ത്തി​​​​യ നാ​​​​ട​​​​ക​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്നും ഉ​​​​ത്ത​​​​ര​​​​ക​​​​ന്ന​​​​ഡ​​​​യി​​​​ലെ യെ​​​​ല്ലാ​​​​പൂ​​​​രി​​​​ൽ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ടെ ഹെ​​​ഗ്ഡെ പ​​​​റ​​​​ഞ്ഞു.

നി​​​​ങ്ങ​​​​ൾ​​​​ക്കെ​​​​ല്ലാം അ​​​​റി​​​​യു​​​​ന്ന​​​​തുപോ​​​​ലെ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ ഞ​​​​ങ്ങ​​​​ളു​​​​ടെ​​​യാ​​​​ൾ 80 മ​​​​ണി​​​​ക്കൂ​​​​ർ മാ​​​​ത്രം മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി, പി​​​​ന്നീ​​​​ട് രാ​​​​ജി​​​​വ​​​​ച്ചു. ഞ​​​​ങ്ങ​​​​ൾ എ​​​​ന്തി​​​​നാ​​​​ണ് ഇ​​​​ങ്ങ​​​​നെ നാ​​​​ട​​​​കം ക​​​​ളി​​​​ച്ച​​​​ത്, ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മി​​​​ല്ലാ​​​​തെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി ഭ​​​​ര​​​​ണം ന​​​​ട​​​​ത്താ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന് അ​​​​റി​​​​യി​​​​ല്ലേ എ​​​​ന്നാ​​​​യി​​​​രു​​​​ന്നു എ​​​​ല്ലാ​​​​വ​​​​രു​​​​ടെ​​​​യും ചോ​​​​ദ്യം.

മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ൽ 40,000 കോ​​​​ടി രൂ​​​​പ​​​​യി​​​​ല​​​​ധി​​​​കം കേ​​​​ന്ദ്ര​​​​ഫ​​​​ണ്ട് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നാ​​​​യി വി​​​​നി​​​​യോ​​​​ഗി​​​​ക്കേ​​​​ണ്ട ഈ ​​​​തു​​​​ക എ​​​​ൻ​​​​സി​​​​പി, കോ​​​​ൺ​​​​ഗ്ര​​​​സ്, ശി​​​​വ​​​​സേ​​​​ന സ​​​​ഖ്യ​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യാ​​​​ൽ ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്യു​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​തു ത​​​​ട​​​​യാ​​​​ൻ ഫ​​​​ഡ്നാ​​​​വി​​​​സ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി. അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ് 15 മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ൽ ഈ ​​​​തു​​​​ക സു​​​​ര​​​​ക്ഷി​​​ത​​​​മാ​​​​ക്കി- ഹെ​​​​ഗ്ഡെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു റാ​​​​ലി​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

എ​​​​ന്നാ​​​​ൽ, ഹെ​​​​ഗ്ഡെ​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന ത​​​​ള്ളി ഫ​​​​ഡ്നാ​​​​വി​​​​സ് രം​​​​ഗ​​​​ത്തെ​​​​ത്തി. ഹെ​​​​ഗ്ഡെ​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശം അ​​​​ടി​​​​സ്ഥാ​​​​ന​​ര​​​​ഹി​​​​ത​​​​മാ​​​​ണ്. കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഒ​​​​രു ക​​​​ന്പ​​​​നി​​​​യാ​​​​ണ് മ​​​​ഹാ​​​​രാ​​​​ഷ്‌‌​​​​ട്ര​​​​യി​​​​ൽ ബു​​​​ള്ള​​​​റ്റ് ട്രെ​​​​യി​​​​ൻ പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത്. സ്ഥ​​​​ല​​​​മേ​​​​റ്റെ​​​​ടു​​​​ക്ക​​​​ൽ മാ​​​​ത്ര​​​​മാ​​​​ണ് മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ർ​​​​ക്കാ​​​​ർ ചെ​​​​യ്യു​​​​ന്ന​​​​ത്. കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ഒ​​​​രു ഫ​​​​ണ്ടും തി​​​​രി​​​​ച്ച​​​​ട​​​​യ്ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​മി​​​​ല്ല, മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​ സ​​​​ർ​​​​ക്കാ​​​​ർ തി​​​​രി​​​​ച്ച​​​​ട​​​​ച്ചി​​​​ട്ടു​​​​മി​​​​ല്ല- നാ​​​​ഗ്പു​​​​രി​​​​ൽ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ട് ഫ​​​​ഡ്നാ​​​​വി​​​​സ് പ​​​​റ​​​​ഞ്ഞു.

മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും ബി​​​​ജെ​​​​പി​​​​യും ക്രി​​​​മി​​​​ന​​​​ലാ​​​​ണെ​​​​ന്ന് ശി​​​​വ​​​​സേ​​​​നാ എം​​​​പി സ​​​​ഞ്ജ​​​​യ് റൗ​​​​ത്ത് പ​​​​റ​​​​ഞ്ഞു. ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യും മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​ദ്ധ​​​​വ് താ​​​​ക്ക​​​​റെ​​​​യും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ വൈ​​​​കാ​​​​തെ മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.