ശബരിമല: ബിന്ദു അമ്മിണി സുപ്രീംകോടതിയിൽ

12:19 AM Dec 03, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ൽ എ​ല്ലാ സ്ത്രീ​ക​ൾ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്ന​വ​രു​ടെ പ്രാ​യപ​രി​ശോ​ധ​ന ന​ട​ത്തു​ന്ന പോ​ലീ​സ് ന​ട​പ​ടി നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ടു​ത്തി​ടെ ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച ബി​ന്ദു അ​മ്മി​ണി സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. പ​ത്തി​നും അ​ന്പ​തി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രെ ത​ട​യു​ന്ന​തി​നെ​തി​രേ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ശ​ബ​രി​മ​ല​യി​ൽ എ​ത്തു​ന്ന യു​വ​തി​ക​ൾ​ക്ക് പൂ​ർ​ണ സു​ര​ക്ഷ ന​ൽ​കാ​ൻ സ​ർ​ക്കാ​രി​നു നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ദ​ർ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ സ്ത്രീ​ക​ൾ​ക്കും പ്രാ​യ​ഭേ​ദ​മ​ന്യേ ശ​ബ​രി​മ​ല​യി​ൽ പോ​കാ​നു​ള്ള സാ​ഹ​ച​ര്യമൊരു​ക്ക​ണം. ഇ​പ്പോ​ൾ പോ​ലീ​സ് ന​ട​ത്തു​ന്ന പ്രാ​യ​പ​രി​ശോ​ധ​ന ഉ​ട​ൻ നി​ർ​ത്താ​ൻ നി​ർ​ദേ​ശി​ക്ക​ണം. ആ​ചാ​ര​ത്തി​ന്‍റെ പേ​രി​ൽ യു​വ​തി​ക​ളെ ത​ട​യു​ന്ന​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഇ​വ​രെ സ​ഹാ​യി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ബി​ന്ദു അ​മ്മി​ണി ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.