സു​പ്രി​യ സു​ലെ​യെ കേ​ന്ദ്ര​മ​ന്ത്രി​യാ​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​മു​ണ്ടാ​യി​രു​ന്നു​: പവാർ‌

12:19 AM Dec 03, 2019 | Deepika.com
മും​​​ബൈ: മ​​ക​​ൾ സു​​പ്രി​​യ സു​​ലെ​​യെ കേ​​ന്ദ്ര​​മ​​ന്ത്രി​​യാ​​ക്കാ​​മെ​​ന്നു ബി​​ജെ​​പി​​യു​​ടെ വാ​​ഗ്ദാ​​ന​​മു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്ന് എ​​​ൻ​​​സി​​​പി അ​​​ധ്യ​​​ക്ഷ​​​ൻ ശ​​​ര​​​ദ് പ​​​വാ​​​ർ. ഒ​​​രു​​​മി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​മെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി വാ​​​ഗ്ദാ​​​നം ചെ​​​യ്തു​​​വെ​​​ന്നും എ​​​ന്നാ​​​ൽ താ​​​ൻ അ​​​തു നി​​​ര​​​സി​​​ച്ചു​​​വെ​​​ന്നും എ​​​ൻ​​​സി​​​പി അ​​​ധ്യ​​​ക്ഷ​​​ൻ പ​​​വാ​​​ർ പ​​റ​​ഞ്ഞു. മ​​​റാ​​​ഠി ചാ​​​ന​​​ലി​​​നു ന​​​ല്കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​ണു പ​​​വാ​​​ർ ഇ​​ക്കാ​​ര്യം പ​​റ​​ഞ്ഞ​​ത്.

ഒ​​രു​​മി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കാ​​മെ​​ന്നു മോ​​ദി വാ​​ഗ്‌​​ദാ​​നം ചെ​​യ്തി​​രു​​ന്നു. ന​​മ്മു​​ടെ ന​​ല്ല വ്യ​​ക്തി​​ബ​​ന്ധം തു​​ട​​രു​​മെ​​ന്നും ഒ​​രു​​മി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കു​​ക സാ​​ധ്യ​​മ​​ല്ലെ​​ന്നും ഞാ​​ൻ അ​​റി​​യി​​ച്ചു-​​പ​​വാ​​ർ പ​​റ​​ഞ്ഞു. രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യാ​​​ക്കാ​​​മെ​​​ന്ന് മോ​​​ദി സ​​​ർ​​​ക്കാ​​​ർ വാ​​​ഗ്ദാ​​​നം ചെ​​​യ്തു​​​വെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ട് പ​​​വാ​​​ർ ത​​​ള്ളി.
മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര സ​​​ർ​​​ക്കാ​​​ർ രൂ​​​പ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നാ​​​യി ശി​​​വ​​​സേ​​​ന-​​​എ​​​ൻ​​​സി​​​പി- കോ​​​ൺ​​​ഗ്ര​​​സ് ക​​​ക്ഷി​​​ക​​​ൾ ച​​​ർ​​​ച്ച ന​​​ട​​​ത്ത​​​വേ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​മാ​​​യി പ​​​വാ​​​ർ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത് ഏ​​​റെ അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ​​​ക്കു കാ​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു.