അഴീക്കൽ കോസ്റ്റ് ഗാർഡ് അക്കാഡമി പദ്ധതി ഉപേക്ഷിച്ചു

12:19 AM Dec 03, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: അ​ഴീ​ക്ക​ലി​ൽ സ്ഥാ​പി​ക്കാ​നി​രു​ന്ന കോ​സ്റ്റ് ഗാ​ർ​ഡ് അ​ക്കാ​ഡ​മി പ​ദ്ധ​തി കേ​ന്ദ്രസ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ച്ചു. എ​ള​മ​രം ക​രീം എം​പി​യു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി കേ​ന്ദ്ര പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി ശ്രീ​പ​ദ് നാ​യി​ക് രാ​ജ്യ​സ​ഭ​യെ അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം. പ​ദ്ധ​തി പ്ര​ദേ​ശം തീ​ര​ദേ​ശ സം​ര​ക്ഷി​ത മേ​ഖ​ല​യാ​ണെ​ന്നും ഇ​തു ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര വ​നം-പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം അ​നു​മ​തി നി​ഷേ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും രേ​ഖാ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു.

സി​ആ​ർ​ഇ​സ​ഡ് ഒ​ന്നി​ൽ പെ​ടു​ന്ന​തി​നാ​ൽ അ​വി​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കാ​നാ​വി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ക്കാ​ഡ​മി അ​ഴീ​ക്ക​ലി​ൽനി​ന്നു മാ​റ്റ​രു​തെ​ന്നാവ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​ർ നേ​ര​ത്തെ പ്ര​തി​രോ​ധ മ​ന്ത്രി​യാ​യി​രു​ന്ന നി​ർ​മ​ല സീ​താ​രാ​മ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ക​ണ്ണൂ​രി​ൽ മ​റ്റൊ​രി​ട​ത്ത് പ​ദ്ധ​തി ന​ട​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.
പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​നു​ള്ള കേ​ന്ദ്രസ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ലൂ​ടെ മോ​ദി സ​ർ​ക്കാ​രി​നു കേ​ര​ള​ത്തോ​ടു​ള്ള സ​മീ​പ​ന​മാ​ണ് വ്യ​ക്ത​മാ​കു​ന്ന​തെ​ന്ന് കെ.​ സു​ധാ​ക​ര​ൻ എം​പി ആ​രോ​പി​ച്ചു. ഇ​തി​നെ​തി​രേ കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, പ​ദ്ധ​തി ന​ഷ്ട​മാ​കാ​ൻ കാ​ര​ണം സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ഹ​ക​രി​ക്കാ​ത്ത​തു മൂ​ല​മാ​ണെന്നാ രോ​പി​ച്ച് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ രം​ഗ​ത്തെ​ത്തി. നി​ർ​ദി​ഷ്ട പ​ദ്ധ​തി​ക്കാ​യി ച​തു​പ്പുനി​ല​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു ന​ൽ​കി​യ​ത്. അ​വി​ടെ നി​ർ​മാ​ണം ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും പ​ക​രം സ്ഥ​ലം ക​ണ്ടെ​ത്ത​ണ​മെ​ന്നും നാ​ല് വ​ർ​ഷ​മാ​യി കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും സം​സ്ഥാ​നം ത​യാ​റാ​യി​ല്ലെ​ന്നും അദ്ദേഹം ചൂ​ണ്ടി​ക്കാ​ട്ടി.