അയോധ്യ: പുനഃപരിശോധനാ ഹർജിയുമായി ജംഇയ്യത്തുൾ ഉലമ ഹിന്ദ്

12:19 AM Dec 03, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ ത​ർ​ക്ക ഭൂ​മി ക്ഷേ​ത്രം പ​ണി​യു​ന്ന​തി​നാ​യി വി​ട്ടു​ന​ൽ​കി​യ ഉ​ത്ത​ര​വി​നെ​തി​രേ മു​സ്‌​ലിം ക​ക്ഷി​യാ​യ ജം​ഇ​യ്യ​ത്തു​ൾ ഉ​ല​മ ഹി​ന്ദ് സു​പ്രീം കോ​ട​തി​യി​ൽ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി ന​ൽ​കി.

ബാ​ബ്റി മ​സ്ജി​ദ് പൊ​ളി​ച്ച​ത് നി​യ​മ​വി​രു​ദ്ധ​മാ​യി ക​ണ്ടെ​ത്തി​യ കോ​ട​തി, ആ ​അ​പ​രാ​ധം ക്ഷ​മി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ത് നീ​തി നി​ഷേ​ധ​മാ​ണെ​ന്നും ഹ​ർ​ജി​ക്കാ​ർ പ​റ​യു​ന്നു. പ​ള്ളി പ​ണി​യു​ന്ന​തി​നാ​യി വെ​റെ സ്ഥ​ലം മു​സ്‌​ലിം ക​ക്ഷി​ക​ളാ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും സു​ന്നി വ​ഖ​ഫ് ബോ​ർ​ഡി​ന് അ​ഞ്ച് ഏ​ക്ക​ർ ഭൂ​മി ത​ർ​ക്ക ഭൂ​മി​ക്കു പ​ക​രം ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.