ന്യൂഡൽഹി: സ്വാശ്രയ കോളജുകളിൽ പിന്നോക്ക വിഭാഗങ്ങളിലെ സംവരണ സീറ്റുകളിലുള്ള ഫീസ് ഇളവ് മെറിറ്റ് അടിസ്ഥാനത്തിൽ നൽകണമെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു.
ഫീസ് ഇളവ് നൽകേണ്ടത് വിദ്യാർഥികളുടെയും കുടുംബത്തിന്റെയും സാന്പത്തിക ശേഷി പരിഗണിച്ചാകണമെന്നു ചൂണ്ടിക്കാട്ടി എംഇഎസ്, പി.കെ. ദാസ് മെമ്മോറിയൽ കോളജ്, ഡി.എം. വയനാട് എന്നി മെഡിക്കൽ കോളജുകൾ നൽകിയ ഹർജികൾ ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി.
സ്വാശ്രയ കോളജുകളിൽ മെറിറ്റ് അടിസ്ഥാനത്തിലാകണം ഫീസ് ഇളവ് നൽകേണ്ടതെന്ന് സംസ്ഥാന സർക്കാർ നേരത്തെ വിജ്ഞാപനം ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ കോടതി, മെറിറ്റ് അടിസ്ഥാനമെന്നതിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നു വ്യക്തമാക്കി. അതേസമയം ന്യൂനപക്ഷ പദവിയുള്ള പ്രൊഫഷണൽ സ്ഥാപനങ്ങളിൽ ഉപസംവരണം ആവശ്യപ്പെട്ട് ക്രൈസ്തവ മാനേജ്മെന്റുകൾ നൽകിയ ഹർജിയിൽ പിന്നീട് വാദം കേൾക്കാനായി സുപ്രീം കോടതി മാറ്റിവെച്ചു.
സ്വാശ്രയ കോളജിൽ സംവരണ സീറ്റി0ലുള്ള ഫീസ് ഇളവ് മെറിറ്റ് അടിസ്ഥാനത്തിൽ നൽകണമെന്ന് സുപ്രീം കോടതി
11:30 PM Dec 02, 2019 | Deepika.com