ന്യൂഡൽഹി: റേഷൻ കടകൾ സ്വകാര്യ കുത്തകകൾക്കു കൈമാറാനുള്ള നീക്കം ഉപേക്ഷിക്കുക, വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കുക, വ്യാപാരികൾക്ക് ഇഎസ്ഐ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ റേഷൻ വ്യാപാരികളുടെ പാർലമെന്റ് മാർച്ച് ഇന്ന്.
ജന്തർ മന്തറിൽ ഇന്നു രാവിലെ പത്തിന് ആരംഭിക്കുന്ന മാർച്ചിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി നെല്ലൂരിന് പതാക കൈമാറി മാർച്ച് ഉദ്ഘാടനം ചെയ്യും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ സെക്രട്ടറി ഡി. രാജ, കേരളത്തിൽ നിന്നുള്ള എംപിമാർ തുടങ്ങിയവർ പ്രസംഗിക്കും.
റേഷൻ വ്യാപാരികളുടെ പാർലമെന്റ് മാർച്ച് ഇന്ന്
11:03 PM Dec 02, 2019 | Deepika.com