നാന പഠോളെ മഹാരാഷ്‌ട്ര സ്പീക്കർ, ഫഡ്നാവിസ് പ്രതിപക്ഷ നേതാവ്

02:08 AM Dec 02, 2019 | Deepika.com
മും​​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര നി​​​​യ​​​​മ​​​​സ​​​​ഭാ സ്പീ​​​​ക്ക​​​​റാ​​​​യി കോ​​​​ൺ​​​​ഗ്ര​​​​സി​​​​ലെ നാ​​​​ന പ​​​​ഠോ​​​​ളെ എ​​​​തി​​​​രി​​​​ല്ലാ​​​​തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ർ​​​​ഥി കി​​​​സാ​​​​ൻ കാ​​​​ത്തോ​​​​ഡ് പ​​​​ത്രി​​​​ക പി​​​​ൻ​​​​വ​​​​ലി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് പ​​​​ഠോ​​​​ളെ എ​​​​തി​​​​രി​​​​ല്ലാ​​​​തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ദേ​​​​വേ​​​​ന്ദ്ര ഫ​​​​ഡ്നാ​​​​വി​​​​സി​​​​നെ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. അ​​​ഞ്ചാം ത​​​വ​​​ണ​​​യാ​​​ണ് ഫ​​​ഡ്നാ​​​വി​​​സ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു വി​​​ജ​​​യി​​​ച്ച​​​ത്.

വി​​​​ദ​​​​ർ​​​​ഭ​​​​യി​​​​ലെ സ​​​​കോ​​​​ളി മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ​​​​നി​​​​ന്നു നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലെ​​​​ത്തി​​​​യ നാ​​​​ന പ​​​​ഠോ​​​​ളെ ബി​​​​ജെ​​​​പി​​​​യി​​​​ൽ​​​​നി​​​​ന്നു രാ​​​​ജി​​​​വ​​​​ച്ചാ​​​​ണു കോ​​​​ൺ​​​​ഗ്ര​​​​സി​​​​ലെ​​​​ത്തി​​​​യ​​​​ത്. കോ​​​​ൺ​​​​ഗ്ര​​​​സി​​​​ലൂ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​ദ്ദേ​​​​ഹം രാ​​​​ഷ്‌​​​​ട്രീ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. 199, 2004, 2009, 2019 തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ ഇ​​​​ദ്ദേ​​​​ഹം നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്കു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. ഇ​​​​ത്ത​​​​വ​​​​ണ ദേ​​​​വേ​​​​ന്ദ്ര​​​​ല ഫ​​​​ഡ്നാ​​​​വി​​​​സി​​​​ന്‍റെ ഉ​​​​റ്റ അ​​​​നു​​​​യാ​​​​യി ആ​​​​യ പ​​​​രി​​​​ണ​​​​യ് ഫു​​​​ക്കേ​​​​യെ ആ​​​​ണു പ​​​​ഠോ​​​​ളെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.