ന്യൂഡൽഹി: പുതിയ കംപ്ട്രോളർ ആൻഡ് ഓഡിറ്റ് ജനറലായി (സിഎജി) സോമ റോയി ബർമാനെ കേന്ദ്ര സർക്കാർ നിയമിച്ചു. ഈ പദവിയിലെത്തുന്ന ഏഴാമത് വനിതയാണ് സോമ റോയി. ഇന്ത്യൻ സിവിൽ അക്കൗണ്ട്സ് സർവീസിലെ 1986 ബാച്ച് അംഗമായ സോമ, ആഭ്യന്തരം, വാർത്താവിനിമയം, വ്യവസായം, ധനം, മാനവവിഭവശേഷി, ഷിപ്പിംഗ്, റോഡ് ഗതാഗത മന്ത്രാലയങ്ങളിൽ വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഡെപ്യൂട്ടേഷനിൽ സിഎജി ഡയറക്ടറായും അഡീഷണൽ കണ്ട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (സിജിഎ), സെൻട്രൽ പെൻഷൻ അക്കൗണ്ടിംഗ് ഓഫീസർ (സിപിഎഒ), ചീഫ് കണ്ട്രോളർ (പെൻഷൻ) എന്നി പദവികളും വഹിച്ചു.
സിഎജിയായി സോമ റോയി ബർമാനെ നിയമിച്ചു
01:36 AM Dec 02, 2019 | Deepika.com