തു​ർ​ക്കി​യി​ൽനി​ന്ന് 11,000 മെ​ട്രി​ക് ട​ണ്‍ സ​വാ​ള ഇ​റ​ക്കു​മ​തി ചെ​യ്യും

01:36 AM Dec 02, 2019 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: കു​​തി​​ച്ചുക​​യ​​റു​​ന്ന സ​​വാ​​ളവി​​ല പി​​ടി​​ച്ചു​നി​​ർ​​ത്താ​​ൻ കേ​​ന്ദ്ര പൊ​​തു​​മേ​​ഖ​​ല സ്ഥാ​​പ​​ന​​മാ​​യ എം​​എം​​ടി​​സി തു​​ർ​​ക്കി​​യി​​ൽ​നി​​ന്ന് 11,000 മെ​​ട്രി​​ക് ട​​ണ്‍ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യാ​​ൻ നീ​​ക്കം തു​​ട​​ങ്ങി. ഈ​​ജി​​പ്തി​​ൽ​നി​ന്ന് 6,090 മെ​​ട്രി​​ക് ട​​ണ്‍ ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഈ ​​ന​​ട​​പ​​ടി. തു​​ർ​​ക്കി​​യി​​ൽ​നി​​ന്നു​​ള്ള സ​​വാ​​ള ജ​​നു​​വ​​രി​​യോ​​ടെ എ​​ത്തി​​ച്ചേ​​രു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷ.

അ​​തേ​​സ​​മ​​യം, ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന സ​​വാ​​ള കി​​ലോ​​ഗ്രാ​​മി​​നു 52-55 രൂ​​പ നി​​ര​​ക്കി​​ൽ വി​​ത​​ര​​ണം ചെ​​യ്യ​​ണ​​മെ​ന്ന് കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ സം​​സ്ഥാ​​ന​​ങ്ങ​​ളോ​​ടു നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്.

സ​​വാ​​ളവി​​ല കി​​ലോ​​ഗ്രാ​​മി​​നു നൂറു രൂപയ്ക്കു മു​​ക​​ളി​​ലേ​​ക്കു കു​​തി​​ച്ചു ക​​യ​​റി​​യ​​തോ​​ടെ ഈ​​ജി​​പ്ത്, തു​​ർ​​ക്കി, ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​നി​​ന്നു 1.2 ല​​ക്ഷം ട​​ണ്‍ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യാ​​ൻ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ അം​​ഗീ​​കാ​​രം ന​​ൽ​​കി​​യി​​രു​​ന്നു. പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​മാ​​യ മെ​​റ്റ​​ൽ​​സ് ആ​​ൻ​​ഡ് മി​​ന​​റ​​ൽ​​സ് ട്രേ​​ഡിം​​ഗ് കോ​​ർ​പ​​റേ​​ഷ​​ൻ (എം​​എം​​ടി​​സി) ഇ​​റ​​ക്കു​​മ​​തി ചെ​​യ്യാ​​നും നാ​​ഫെ​​ഡ് അ​​ട​​ക്ക​​മു​​ള്ള സ​​ർ​​ക്കാ​​ർ വി​​ത​​ര​​ണ കേ​​ന്ദ്ര​​ങ്ങ​​ളി​​ലൂ​​ടെ കു​​റ​​ഞ്ഞ ​വി​​ല​​യ്ക്ക് വി​​ത​​ര​​ണം ചെ​​യ്യാ​​നു​​മാ​​യി​​രു​​ന്നു നി​​ർ​​ദേ​​ശം. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഈ​​ജി​​പ്തി​​ൽ​നി​​ന്നും യു​​എ​​ഇ​​യി​​ൽ​നി​​ന്നും ആ​​ദ്യ ഇ​​റ​​ക്കു​​മ​​തി ന​​ട​​ത്തി​​യ​​ത്. എ​​ന്നി​​ട്ടും വി​​ല കു​​റ​​യാ​​ത്ത​​തു ക​​ണ​​ക്കി​​ലെ​​ടു​​ത്താ​ണു വീ​​ണ്ടും 11,000 മെ​​ട്രി​​ക് ട​​ണ്‍ കൂ​​ടി ഇ​​റ​​ക്കു​​മ​​തി ചെ​​യ്യാ​​നു​​ള്ള ക​​രാ​​ർ എം​​എം​​ടി​​സി ഒ​​പ്പു​​വ​​ച്ചി​​രി​​ക്കു​​ന്ന​​ത്.