അയോധ്യ: പുനഃപരിശോധനാ ഹർജി നീക്കം ഇരട്ടത്താപ്പെന്ന് ശ്രീ ശ്രീ രവിശങ്കർ

01:36 AM Dec 02, 2019 | Deepika.com
കോ​​ൽ​​ക്ക​​ത്ത: ‍അ​​യോ​​ധ്യ കേ​​സി​​ൽ സു​​പ്രീം​​കോ​​ട​​തി വി​​ധി​​ക്കെ​​തി​​രേ പു​​നഃ​​പ​​രി​​ശോ​​ധ​​നാ ഹ​​ർ​​ജി ന​​ല്കാ​​നു​​ള്ള മു​​സ്‌​​ലിം സം​​ഘ​​ട​​ന​​ക​​ളു​​ടെ തീ​​രു​​മാ​​നം ഇ​​ര​​ട്ട​​ത്താ​​പ്പാ​​ണെ​​ന്ന് ആ​​ർ​​ട്ട് ഓ​​ഫ് ലി​​വിം​​ഗ് സ്ഥാ​​പ​​ക​​ൻ ശ്രീ ​​ശ്രീ ര​​വി​​ശ​​ങ്ക​​ർ.

സ​​ന്പ​​ദ്ഘ​​ട​​ന ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു ഹി​​ന്ദു​​ക്ക​​ളും മു​​സ്‌​​ലിം​​ക​​ളും ഒ​​രു​​മി​​ച്ച് മു​​ന്നോ​​ട്ടു പോ​​ക​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. അ​​യോ​​ധ്യ കേ​​സി​​ൽ സു​​പ്രീം​​കോ​​ട​​തി നി​​യോ​​ഗി​​ച്ച മധ്യ​​സ്ഥ പാ​​ന​​ലി​​ൽ ശ്രീ ​​ശ്രീ ര​​വി​​ശ​​ങ്ക​​ർ അം​​ഗ​​മാ​​യി​​രു​​ന്നു. പു​​നഃ​​പ​​രി​​ശോ​​ധ​​ന ഹ​​ർ​​ജി ന​​ല്കാ​​ൻ മു​​സ്‌​​ലിം വ്യ​​ക്തി​​നി​​യ​​മ ബോ​​ർ​​ഡ്, ജാ​​മി​​യ​​ത്ത് ഉ​​ല​​മ ഇ ​​ഹി​​ന്ദ് എ​​ന്നീ സം​​ഘ​​ട​​ന​​ക​​ൾ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു.