ഗ്രൂപ്പ് ചേരിപ്പോരിനിടെ കമൽനാഥിന്‍റെയും സിന്ധ്യയുടെയും സംയുക്ത ഹെലികോപ്റ്റർ യാത്ര ശ്രദ്ധേയമായി

01:36 AM Dec 02, 2019 | Deepika.com
ഭോ​​​പ്പാ​​​ൽ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് ഗ്രൂ​​​പ്പ് ത​​​മ്മി​​​ല​​​ടി​​​ക്കി​​​ട​​​യി​​​ലും മു​​​ഖ്യ​​​മ​​​ന്ത്രി ക​​​മ​​​ൽ​​​നാ​​​ഥും മു​​​ൻ എം​​​പി ജ്യോ​​​തി​​​രാ​​​ദി​​​ത്യ സി​​​ന്ധ്യ​​​യും വി​​​വാ​​​ഹ ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഒ​​​രു​​​മി​​​ച്ച് ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ യാ​​​ത്ര ന​​​ട​​​ത്തി​​​യ​​​തു വാ​​ർ​​ത്ത​​യാ​​യി.

മ​​​ന്ത്രി ബ​​​ൻ​​​വാ​​​രി ശ​​​ർ​​​മ​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലെ വി​​​വാ​​​ഹ ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ റോ​​​ഡ് മാ​​​ർ​​​ഗം ഗ്വാ​​​ളി​​​യ​​​റി​​​ൽ​​​നി​​​ന്ന് മൊ​​​റേ​​​ന​​​യി​​​ലേ​​​ക്കു പോ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച സി​​​ന്ധ്യ, ക​​​മ​​​ൽ​​​നാ​​​ഥി​​​നെ ഫോ​​​ണി​​​ൽ വി​​​ളി​​​ച്ച് താ​​​നും വ​​​രു​​​ന്നു​​​വെ​​​ന്നു പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.

സി​​ന്ധ്യ കോ​​ൺ​​ഗ്ര​​സ് വി​​ടു​​ക​​യാ​​ണെ​​ന്ന് അ​​ഭ്യൂ​​ഹ​​ങ്ങ​​ൾ ഉ​​യ​​ർ​​ന്നി​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​ക്കാ​​ര്യം നി​​ഷേ​​ധി​​ച്ച് സി​​ന്ധ്യ രം​​ഗ​​ത്തു​​വ​​ന്നി​​രു​​ന്നു. ക​​മ​​ൽ​​നാ​​ഥും ദി​​ഗ്‌​​വി​​ജ​​യ് സിം​​ഗും സി​​ന്ധ്യ​​യെ ഒ​​തു​​ക്കാ​​ൻ ഒ​​റ്റ​​ക്കെ​​ട്ടാ​​ണ്.

പാ​​ർ​​ട്ടി​​യി​​ൽ അ​​വ​​ഗ​​ണ​​ന നേ​​രി​​ടു​​ന്ന​​തി​​ൽ സി​​ന്ധ്യ​​ക്ക് ക​​ടു​​ത്ത അ​​തൃ​​പ്തി​​യു​​ണ്ട്. ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഗു​​ണ മ​​ണ്ഡ​​ല​​ത്തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തും സി​​ന്ധ്യ​​ക്കു തി​​രി​​ച്ച​​ടി​​യാ​​യി.