പണത്തട്ടിപ്പ് കേസിൽ മറാഠി നടൻ സാര ശ്രാവൺ പിടിയിൽ
12:14 AM Dec 02, 2019 | Deepika.com
പൂന: സഹനടന്റെ 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മറാത്തി നടൻ സാര ശ്രാവണിനെ പോലീസ് പിടികൂടി. ഈ കേസിലെ നാലാമത്തെ അറസ്റ്റാണിത്. നടൻ സുഭാഷ് യാദവിൽനിന്നാണ് പ്രതികൾ 15 ലക്ഷം രൂപ തട്ടിയെടുത്തത്. യാദവിനെതിരേ പീഡനക്കേസ് ഫയൽ ചെയ്യുകയും കേസ് പിൻവലിക്കാൻ 15 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തെന്നാണ് ആരോപണം.