ഓടുന്ന കാറിൽ ഭാര്യയെയും ഭാര്യാസഹോദരിയെയും കൊലപ്പെടുത്തി ജവാൻ ജീവനൊടുക്കി

12:14 AM Dec 02, 2019 | Deepika.com
പാ​​റ്റ്ന: ബി​​ഹാ​​റി​​ൽ ഓ​​ടു​​ന്ന കാ​​റി​​ൽ ഭാ​​ര്യ​​യെ​​യും ഭാ​​ര്യാ​​സ​​ഹോ​​ദ​​രി​​യെ​​യും വെ​​ടി​​വ​​ച്ചു കൊ​​ന്ന​​ശേ​​ഷം ജ​​വാ​​ൻ ജീ​​വ​​നൊ​​ടു​​ക്കി. വി​​ഷ്ണു ശ​​ർ​​മ(33), ഭാ​​ര്യ ദാ​​മി​​നി(32), ദാ​​മി​​നി​​യു​​ടെ സ​​ഹോ​​ദ​​രി ഖു​​ശ്ബു(25) എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്.

കാ​​റി​​ൽ വി​​ഷ്ണു ശ​​ർ​​മ​​യു​​ടെ പ​​ത്തു​​വ​​യ​​സി​​ൽ താ​​ഴെ പ്രാ​​യ​​മു​​ള്ള ര​​ണ്ടു കു​​ട്ടി​​ക​​ളു​​മു​​ണ്ടാ​​യി​​രു​​ന്നു. ഗു​​ജ​​റാ​​ത്തി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന വി​​ഷ്ണു ശ​​ർ​​മ അ​​വ​​ധി​​ക്കു നാ​​ട്ടി​​ലെ​​ത്തി​​യ​​താ​​യി​​രു​​ന്നു. അ​​ച്ഛ​​ന് രോ​​ഗ​​മു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്നും അ​​തി​​നു​​ള്ള ചി​​കി​​ത്സ​​യ്ക്കാ​​ണു പാ​​റ്റ്ന​​യ്ക്കു വ​​ന്ന​​തെ​​ന്നും കു​​ട്ടി​​ക​​ൾ പ​​റ​​ഞ്ഞു. യാ​​ത്ര​​യ്ക്കി​​ടെ വ​​ഴ​​ക്കു​​ണ്ടാ​​യ​​തി​​നെ​​ത്തു​​ടർ​​ന്ന് ശ​​ർ​​മ ഭാ​​ര്യ​​യെയും ഭാ​​ര്യാ​​സ​​ഹോ​​ദ​​രി​​യെ​​യും വെ​​ടി​​വ​​ച്ചു കൊ​​ന്ന​​ശേ​​ഷം സ്വ​​യം വെ​​ടി​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു.