ന്യൂഡൽഹി: മുൻ എഐസിസി ജനറൽ സെക്രട്ടറി ജനാർദൻ ദ്വിവേദി ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭഗവതിനൊപ്പം വേദി പങ്കിട്ടു.
ഭഗവത് ഗീതയുമായി ബന്ധപ്പെട്ട് ഡൽഹി റെഡ് ഫോർട്ടിൽ സംഘടിപ്പിച്ച പരിപാടിയിലാണു ദ്വിവേദി പങ്കെടുത്തത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, സാധ്വി ഋതംബര തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഏതാനും നാളുകളായി കോൺഗ്രസ് നേതൃത്വവുമായി അകന്നുകഴിയുകയാണ് ദ്വിവേദി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റ പരാജയത്തെത്തുടർന്നാണ് ഇദ്ദേഹം എഐസിസി ജനറൽ സെക്രട്ടറിസ്ഥാനം രാജിവച്ചത്. കാഷ്മീർ വിഭജനത്തെ അനുകൂലിച്ചും ദ്വിവേദി രംഗത്തെത്തിയിരുന്നു.
കോൺഗ്രസ് നേതാവ് ജനാർദൻ ദ്വിവേദി ആർഎസ്എസ് വേദിയിൽ
12:14 AM Dec 02, 2019 | Deepika.com